ന്യൂഡൽഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിയെ ഹിറ്റ്ലറോഡ് ഉപമിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഹിറ്റ്ലറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കിയത് ആരാണെന്ന് സ്മൃതി ചോദിച്ചു. രാജ്യത്തിനല്ല കോൺഗ്രസ് പാർട്ടിക്കാണ് മങ്ങിയ ഭാവി ഉണ്ടാകാൻ പോകുന്നതെന്നും മന്ത്രി പരിഹസിച്ചു. വെള്ളിയാഴ്ച കർണാടകത്തിൽ ഒരു ചടങ്ങിനിടെയാണ് രാഹുലിന്റെ പരാമർശം ഉണ്ടായത്. ആർഎസ്എസുമായി ചേർന്ന് ജനാധിപത്യത്തെ കശാപ്പുചെയ്യാനാണ് മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.