വാഷിംഗ്ടൺ ഡിസി: ഐഎസ് നേതാവ് അബുബക്കർ അൽ ബാഗ്ദാദി റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത വിശ്വസനീയമല്ലെന്ന് പെന്റഗൺ മേധാവി ജെയിംസ് മാറ്റിസ് പറഞ്ഞു. അൽ ബാഗ്ദാദി ജീവനോടെയുണ്ടെന്നാണു കരുതുന്നത്. അൽ ബാഗ്ദാദിയെ വകവരുത്താനുള്ള ശ്രമം യുഎസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലെ റാഖായ്ക്കു സമീപം മേയ്28നു നടത്തിയ വ്യോമാക്രണത്തിൽ അൽ ബാഗ്ദാദിയും മറ്റു ചില ഐഎസ് കമാൻഡർമാരും കൊല്ലപ്പെട്ടെന്നു റഷ്യൻ സൈന്യമാണ് അവകാശവാദം ഉന്നയിച്ചത്.
സിറിയയിലെ റാഖായ്ക്കു സമീപം മേയ്28നു നടത്തിയ വ്യോമാക്രണത്തിൽ അൽ ബാഗ്ദാദിയും മറ്റു ചില ഐഎസ് കമാൻഡർമാരും കൊല്ലപ്പെട്ടെന്നു റഷ്യൻ സൈന്യമാണ് അവകാശവാദം ഉന്നയിച്ചത്.