ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്‍പ്രീ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച്. എസ്. പ്രണോയിയും പാരുപള്ളി കശ്യപും സെമി ഫൈനലില്‍.
പുരുഷ വിഭാഗം സിംഗിള്‍സിൽ ജപ്പാന് താരം കന്റാ സുനേയാമ്മയെ പരാജയപ്പെടുത്തിയാണ് പ്രണോയി സെമിയില്‍ ഇടം നേടിയത്. സ്കോര്‍ 10-21,21-15,21-18. വിയറ്റ്നാം താരം ടൈന് മിന്‍ഹ് ന്യൂയെന്‍ ആണ് സെമിയില്‍ പ്രണോയിയുടെ എതിരാളി. 2012ല്‍ നടന്ന ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ വിയറ്റ്നാം താരം, പ്രണോയിയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ തന്നെ സമീര്‍ വർമയെ പരാജയപ്പെടുത്തിയാണ് കശ്യപ് സെമിയില്‍ സീറ്റ് ഉറപ്പിച്ചത്. സ്കോര്‍ : 21-13,21-16. കൊറിയയുടെ ക്വാംഗ് ഹീ ഹിയോ ആണ് സെമിയില്‍ കശ്യപിന്റെ എതിരാളി.
കശ്യപ്, പ്രണോയ് സെമിഫൈനലില്‍
12:03 AM Jul 23, 2017 | Deepika.com