ഗാന്ധിനഗർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഗുജറാത്തിൽ കോൺഗ്രസിനു പ്രഹരമേൽപ്പിച്ച് നിയമസഭാകക്ഷി നേതാവും മുതിർന്ന നേതാവുമായ ശങ്കർസിംഗ് വഗേല പാർട്ടിവിട്ടു. തന്റെ എഴുപത്തിയേഴാമത് ജന്മദിനമായ ഇന്നലെയാണ്, രണ്ട് പതിറ്റാണ്ടായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്ന വിവരം വഗേല അറിയിച്ചത്. ബിജെപിയിലേക്കോ മറ്റു പാർട്ടികളിലേക്കോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി മുൻ നേതാവുമായ വഗേല പുതിയ പാർട്ടി രൂപീകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
പ്രതിപക്ഷനേതാവ് സ്ഥാനം വൈകാതെ രാജിവയ്ക്കുമെന്നും ഓഗസ്റ്റ് എട്ടിനു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുശേഷം എംഎൽഎസ്ഥാനം ഒഴിയുമെന്നും വഗേല പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഏതാനും കോൺഗ്രസ് എംഎൽഎമാർ എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തതിനു പിന്നാലെയാണ് വഗേലയുടെ രാജിപ്രഖ്യാപനം എത്തിയത്. ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസിന് 57 അംഗങ്ങളുള്ളതിൽ 49 പേരുടെ വോട്ട് മാത്രമേ കോൺഗ്രസിന്റെ സ്ഥാനാർഥി മീരാ കുമാറിനു ലഭിച്ചുള്ളൂ. 1996വരെ ബിജെപിയുടെ സമുന്നത നേതാവായിരുന്നവഗേല ബിജെപിയിൽ വിമതസ്വരമുയർത്തി. 1996 ഒക്ടോബർ 23 മുതൽ 1997 ഒക്ടോബർ 27 വരെ കോൺഗ്രസ് പിന്തുണയോടെ ഗുജറാത്ത് മുഖ്യമന്ത്രിയായി. 1998ൽ കോൺഗ്രസിൽ ചേർന്നു.
മുഖ്യമന്ത്രിസ്ഥാനാർഥിയായി തന്നെ ഉയർത്തിക്കാട്ടണമെന്ന വഗേലയുടെ ആവശ്യം കോൺഗ്രസ് സ്വീകരിച്ചില്ല. ഭരത് സിംഗ് സോളങ്കി നേതൃത്വം നല്കുന്ന ഗ്രൂപ്പിനായിരുന്നു ഹൈക്കമാൻഡ് പിന്തുണ നല്കിയത്.