കൊളംബോ: ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കു ഒരാഴ്ച മാത്രമുള്ളപ്പോള്‍ ശ്രീലങ്കയ്ക്കു വന്‍ തിരിച്ചടി. നായകന് ദിനേശ് ചാന്ഡിമലിനു ന്യുമോണിയ സ്ഥിരീകരിച്ചതോടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഉണ്ടാകില്ലെന്ന് ഒരു ശ്രീലങ്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പരമ്പരയില്‍ ആകെ മൂന്നു ടെസ്റ്റാണുള്ളത്. ന്യൂമോണിയ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗോളിലെ ഒരാശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ദ സണ്‍ഡേ ടൈം ശ്രീലങ്ക റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബുധനാഴ്ച തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ചാന്‍ഡിമല്‍ ഉണ്ടാകുമോ എന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അസുഖത്തെ തുടര്‍ന്ന് താരത്തിനു വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചു. ആദ്യ മത്സരത്തില്‍ മാത്രമേ ചാന്‍ഡിമല്‍ പുറത്തിരിക്കുകയുള്ളുവെന്നും പകരം ടീമിനെ രംഗണ ഹെറാത്ത് നയിക്കുമെന്നും അറിയിച്ചു. ചാന്ഡിമലിന്റെ നേതൃത്വത്തില്‍ സിംബാബ്വേയ്ക്കെതിരേയുള്ള ഏക ടെസ്റ്റില്‍ ശ്രീലങ്ക ജയിച്ചിരുന്നു.
ദിനേശ് ചാന്ഡിമലിനു ന്യുമോണിയ
12:54 AM Jul 22, 2017 | Deepika.com