ബര്‍ലിന്‍: സമ്മര്‍ സീസണിലെ കൂടുമാറ്റത്തില്‍ റിക്കാര്‍ഡ് തുകയുമായി ബ്രസീലിന്റെ യുവരക്തവും നിലവില്‍ ബാഴ്സാ സ്ട്രൈക്കറുമായ നെയ്മര്‍ പാരി സാന്‍ ഷെര്മയിനു കരാര്‍ ഉറപ്പിച്ചതായി ജര്‍മന്‍ പത്രം ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 22.2 കോടി യൂറോയാണ് കരാര്‍ തുക. ഇതില്‍ നാലു കോടി യൂറോ നെയ്മറിന്റെ പിതാവ് ഡാ സില്വാ കൈപ്പറ്റിയതായും ബില്‍ഡ് പറയുന്നു.
നിലവില്‍ 2021 വരെയാണ് നെയ്മറും ബാഴ്സയുമായി കരാര്‍. എന്നാല്‍ ഇതുപേക്ഷിച്ചാണ് നെയ്മര്‍ പിഎസ്ജിയുമായി കൈകോര്‍ക്കുന്നത്. നെയ്മര്‍ ക്ലബിലെത്തിയാല്‍ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ മുന്നേറുക മാത്രമല്ല ട്രോഫി സ്വന്തമാക്കണമെന്നുള്ള ലക്ഷ്യവും ക്ലബ് കണക്കുകൂട്ടുന്നു. കൂടുമാറ്റം സ്പാനിഷ് റേഡിയോ കേന്ദ്രം കറ്റാലുനിയയാണ് ആദ്യം പുറത്തുവിട്ടത്. എന്നാല്‍, നെയ്മര്‍ ഇപ്പോഴും ബാഴ്സയുടെ ഭാഗമാണെന്നാണ് ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബര്ട്ടോമിയോയുടെ വാദം. നിലവില്‍ നെയ്മര്‍ ബാഴ്സലോണയ്ക്കൊപ്പം ലീഗ് സീസണു മുന്നോടിയായുള്ള മത്സരങ്ങള്‍ക്കായി അമേരിക്കയിലാണ്.
ജോസ് കുമ്പിളുവേലില്‍
നെയ്മര്‍ പിഎസ്ജിയിലേക്ക്?
12:54 AM Jul 22, 2017 | Deepika.com