ഐഎസ്എൽ താരലേലത്തിൽ കൊച്ചിയിൽനിന്നു രണ്ടു താരങ്ങൾ
12:54 AM Jul 22, 2017 | Deepika.com
കൊച്ചി: മുംബൈയിൽ നാളെ നടക്കുന്ന ഐഎസ്എൽ താരലേലത്തിൽ കൊച്ചിയിൽ നിന്നുള്ള രണ്ടു താരങ്ങളും. തേവര എസ്എച്ച് കോളജിലെ അക്ഷയ് ജോഷി, കോതമംഗലം നിർമല കോളജിലെ അജിത് ശിവൻ എന്നിവരാണ് ഐഎസ്എൽ താര ലേല പട്ടികയിൽ ഇടം നേടിയത്. യുവതാരങ്ങളെ കണ്ടെത്താൻ ലക്ഷ്യമിട്ട് റിലയൻസ് ഫൗണ്ടേഷന്റെ യൂത്ത് സ്പോർട്സ് നടത്തുന്ന കാന്പസ് ഫുട്ബോൾ ചാന്പ്യൻഷിപ്പ് (ആർഎഫ് വൈഎസ്) വഴിയാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്.