ടേബിള്‍ ടെന്നീസിന് ഇന്ന് തുടക്കം
12:54 AM Jul 22, 2017 | Deepika.com
തിരുവല്ല: തിരുവല്ല വൈഎംസിഎയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്റെയും പത്തനംതിട്ട ജില്ല ടേബിള്‍ ടെന്നീസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മത്സരം നടത്തുന്നത്. തിരുവല്ല വൈഎംസിഎയുടെ ഇന്‍ഡോര്‍ ഹാളിലാണ് മത്സരം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജൂണിയര്‍, സബ് ജൂണിയര്‍, കേഡറ്റ്, മിനിറ്റി കേഡറ്റ് വിഭാഗത്തില്‍ മത്സരം നടക്കും. 14 ജില്ലകളില്‍ നിന്നായി 280 പേരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഇന്ന് വൈകുന്നേരം അഞ്ചിന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.