ന്യൂഡൽഹി: രാഷ്ട്രത്തിന്റെ പ്രഥമ പൗരൻ ആരെന്ന് ഇന്നറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പു ഫലം ഇന്നു പ്രഖ്യാപിക്കും. രാവിലെ പതിനൊന്നോടെ വോട്ടെണ്ണൽ ആരംഭിക്കും. വൈകുന്നേരം അഞ്ചോടെ ഫലപ്രഖ്യാപനമുണ്ടാകും.
ഭരണപക്ഷസ്ഥാനാർഥി രാംനാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിനേക്കാൾ ഏറെ മുൻതൂക്കമുണ്ട്. 4120 എംഎൽഎമാരും 776 എംപിമാരും അടങ്ങുന്ന ഇലക്ടറൽ കോളജിൽ 99 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് എംഎൽഎമാരുടെ വോട്ട് മൂല്യം കണക്കാക്കുന്നത്. അതേസമയം, ഒരു എംപിയുടെ വോട്ട് മൂല്യം 708 ആണ്.