കൊഹിമ: നാഗാലാൻഡിന്റെ പുതിയ മുഖ്യമന്ത്രിയായി ടി.ആർ. സെലിയാംഗ് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി ഷുർഹോസെലി ലീസിറ്റ്സുവിനു കഴിയാത്തതിനെത്തുടർന്ന് ഗവർണർ പി.ബി. ആചാര്യ സെലിയാംഗിനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു.
ഇന്നലെ മുഖ്യമന്ത്രി ലീസിറ്റ്സു വിശ്വാസവോട്ടെടുപ്പിനു സഭയിലെത്തിയിരുന്നില്ല. 22നു മുന്പു വിശ്വാസവോട്ട് തേടണമെന്നു സെലിയാംഗിനോടു ഗവർണർ നിർദേശിച്ചു. 59 അംഗ സഭയിൽ 43 പേരുടെ പിന്തുണ സെലിയാംഗിനുണ്ട്.