ജമ്മു: കാഷ്മീരിലെ നൗഷേര സെക്ടറിൽ പാക്കിസ്ഥാൻ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ഉധംപുരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബേദാർ ഇന്നലെ മരണത്തിനു കീഴടങ്ങി. സുബേദാർ ശശികുമാർ ആണു വീരമൃത്യു വരിച്ചത്. ഹിമാചൽപ്രദേശിലെ ഗാലോൺ സ്വദേശിയാണ് ഇദ്ദേഹം.
ഇന്നലെ നിയന്ത്രണരേഖയിൽ ജനവാസ കേന്ദ്രങ്ങൾക്കും സൈനികപോസ്റ്റുകൾക്കും നേർക്ക് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സാധാരണക്കാരനു പരിക്കേറ്റു. നൗഷേര , ബാലാകോട്ട്, ധാർ, ലംബിബാരി, രാജധാനിസ മാൻകോട്ട്സ സാൻദോട് എന്നിവിടങ്ങളിലായിരുന്നു പാക് ആക്രമണം. സാൻദോടിൽ റാസ എന്നയാൾക്കാണു ഷെല്ലാക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടു തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു.