അനസിന് 1.10 കോടി അടിസ്ഥാനവില

12:32 AM Jul 20, 2017 | Deepika.com
മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ലെ അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള താ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ല പ്ര​ഖ്യാ​പി​ച്ചു. കോ​ള​ടി​ച്ച​ത് മ​ല​യാ​ളി താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​യും യൂ​ജി​ൻ​സ​ൺ ലിം​ഗ്ദോ​യു​മാ​ണ്. ഇ​രു​വ​ർ​ക്കും 1.10 കോ​ടി രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന വി​ല. ഗോ​ൾ കീ​പ്പ​ർ സു​ബ്ര​ത പോ​ളി​ന് 87 ല​ക്ഷ​വും പ്രീ​ത് കോ​ട്ടാ​ലി​ന് 73 ല​ക്ഷം രൂ​പ​യു​മാ​ണ് അ​ടി​സ്ഥാ​ന വി​ല.

മ​ല​യാ​ളി​ക​ളാ​യ താ​ര​ങ്ങ​ളി​ല്‍ പ​രി​ച​യസ​മ്പ​ത്തു​ള്ള​വ​ര്‍ക്കൊ​ക്കെ മി​ക​ച്ച വി​ല കി​ട്ടി.
കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ​ മു​ന്നേ​റ്റ​നി​ര​യി​ലെ ക​രു​ത്ത​ൻ മു​ഹ​മ്മ​ദ് റാ​ഫി​ക്ക് 30 ല​ക്ഷം, ചെ​ന്നൈ​യി​നു വേ​ണ്ടി ബൂ​ട്ടു കെ​ട്ടി​യ എം. ​പി. സ​ക്കീ​ര്‍ എ​ന്ന മാ​നു​പ്പ​യ്ക്ക് 18 ല​ക്ഷം, മ​ധ്യ​നി​ര ത​രാം ഡെ​ന്‍സ​ണ്‍ ദേ​വ​ദാ​സി​ന് 16 ല​ക്ഷം, ജ​സ്റ്റി​ന്‍ സ്റ്റീ​ഫ​ന് 14 ല​ക്ഷം, കാ​സ​ര്‍ഗോ​ഡു​കാ​ര​നാ​യ ഗോ​ള്‍കീ​പ്പ​ര്‍ നി​തി​ന്‍ ലാ​ലി​ന് 12 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മ​ല​യാ​ളി താ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ല. ഐ​എ​സ്എ​ല്‍ ഡ്രാ​ഫ്റ്റി​ല്‍ 199 താ​ര​ങ്ങ​ളാ​ണു​ള്ള​ത്.

അ​തി​ൽ 12 മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണു​ള്ള​ത്. യു​വ താ​ര​ങ്ങ​ളാ​യ അ​ക്ഷ​യ് ജോ​ഷി​യും അ​ജി​ത് ശി​വ​നു​മാ​ണ് പ​ട്ടി​ക​യി​ലു​ള്ള മ​റ്റു ര​ണ്ടു മ​ല​യാ​ളി​ക​ൾ. പു​തു​താ​യി ഡ്രാ​ഫ്റ്റി​ല്‍ എ​ത്തി​യ മ​ല​യാ​ളി​ക​ളി​ല്‍ ഹ​ക്കു​വി​ന് 12 ല​ക്ഷം രൂ​പ​യാ​ണ് വി​ല. ഗോ​ള്‍കീ​പ്പ​ര്‍മാ​രാ​യ ഷാ​ഹി​ന്‍ലാ​ല്‍ 8 ല​ക്ഷം, ഉ​ബൈ​ദ് 6 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. റി​ല​യ​ന്‍സ് യൂ​ത്ത് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ തി​ള​ങ്ങി​യ അ​ക്ഷ​യ് ജോ​ഷി​ക്കും അ​ജി​ത് ശി​വ​നും ആ​റു ല​ക്ഷം രൂ​പ​യു​മാ​ണ് അ​ടി​സ്ഥാ​ന വി​ല. റി​നോ ആ​ന്‍റോ​യാ​ണ് ഡ്രാ​ഫ്റ്റി​ലു​ള്ള മ​റ്റൊ​രു താ​രം.