ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയ എം. വെങ്കയ്യ നായിഡു രാജിവച്ചതോടെ അദ്ദേഹത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്ന കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ചുമതല സ്മൃതി ഇറാനിക്കും നഗരവികസന വകുപ്പിന്റെ ചുമതല നരേന്ദ്ര തോമർക്കും നൽകി.
കേന്ദ്ര ഗ്രാമവികസനത്തിന്റെയും പഞ്ചായത്തീരാജിന്റെയും ചുമതലയാണു നരേന്ദ്ര തോമറിനുണ്ടായിരുന്നത്. കഴിഞ്ഞ മന്ത്രിസഭ പുനഃസംഘടനയിൽ മാനവവിഭവശേഷി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സ്മൃതി ഇറാനി ടെക്സ്റ്റൈൽസ് വകുപ്പിന്റെ മാത്രം ചുമതല വഹിച്ചുവരികയായിരുന്നു.
തിങ്കളാഴ്ച തന്നെ വെങ്കയ്യ നായിഡു കേന്ദ്ര മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. സ്മൃതി ഇറാനിക്കും നരേന്ദ്ര തോമറിനും പുതിയ മന്ത്രാലയങ്ങളുടെ ചുമതല നൽകിയ വിവരം പ്രധാനമന്ത്രി ട്വിറ്ററിലൂടെയും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹത്തോടെ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുന്നതായി സ്മൃതി ഇറാനിയും ട്വിറ്ററിൽ കുറിച്ചു.
സ്മൃതി ഇറാനി മാനവവിഭവശേഷി വികസന മന്ത്രിസ്ഥാനം വഹിച്ചിരുന്ന സമയത്താണ് രാജ്യമെന്പാടും പ്രതിഷേധമുയർത്തിയ ജെഎൻയു വിഷയവും രോഹിത് വെമുലയുടെ ആത്മഹത്യയും നടക്കുന്നത്.