ന്യൂഡൽഹി: പാക് അധീന കാഷ്മീർ ഇന്ത്യയുടെ ഭാഗമാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യൻ ഭൂമി അനധികൃതമായി പാക്കിസ്ഥാൻ കൈയേറിയതാണെന്നും സുഷമ പറഞ്ഞു.
പാക് അധീന കാഷ്മീരിൽ നിന്നുള്ള കാൻസർ രോഗിയായ ഉസാമ അലി എന്ന യുവാവിന് അടിയന്തര വീസ ചികിത്സക്കായി അനുവദിക്കുമെന്നും അതിനു പാക്കിസ്ഥാന്റെ ശിപാർശ ആവശ്യമില്ലെന്നും സുഷമ വ്യക്തമാക്കി. ഉസാമയുടെ വീസയ്ക്കു ഇന്ത്യൻ ഹൈക്കമ്മീഷനു ശിപാർശ കത്തയയ്ക്കാൻ പാക്കിസ്ഥാൻ സർക്കാർ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുഷമ യുടെ പ്രസ്താവന.