കെയ്റോ: അറബി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന ‘സൗതുൾ-ഹിന്ദ് മാഗസി’ന്റെ 500-ാം ലക്കം പുറത്തിറക്കുന്ന ചടങ്ങ് വിപുലമായി ആഘോഷിച്ചു. ഈജിപ്തിലെ ഇന്ത്യൻ എംബസിയാണ് അറബിക് ഭാഷയിലു ള്ള മാഗസിൻ പ്രസിദ്ധീകരിക്കുന്നത്.
1952ൽ ആരംഭിച്ച മാഗസിൻ ആറുപതിറ്റാണ്ടായി ഇരു രാജ്യങ്ങൾ തമ്മിലും അറബി രാജ്യങ്ങൾ മൊത്തത്തിലുമുള്ള ബന്ധത്തിലും നിർണായക സ്വാധീനം ചെലുത്തിവരുന്നു. രാഷ്ട്രീയം, സാന്പത്തികം, കല തുടങ്ങിയ വിഷയങ്ങളാണ് ഉള്ളടക്കം. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ആഘോഷച്ചടങ്ങിൽ ഈജിപ്ഷ്യൻ സാംസ്കാരിക മന്ത്രി ഹെൽമി എൽ-നംനാം മുഖ്യാതിഥി ആയിരുന്നു. ഇന്ത്യയുടെ അംബാസഡർ സഞ്ജയ് ഭട്ടാചാര്യ അടക്കമുള്ളവർ പങ്കെടുത്തു.