ലണ്ടൻ: ബ്രിട്ടനിൽ അഭയം തേടിയ കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യ. ഇന്ത്യയും യുകെയും തമ്മിൽ നടത്തിയ ആഭ്യന്തര ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യൻ വിദ്യാർഥികൾക്ക് വീസ അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്ന കാര്യവും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മഹ്ർഷിയാണ് ബ്രിട്ടീഷ് കുടിയേറ്റ വിഭാഗം മന്ത്രി ബ്രാൻഡൻ ലെവിസ് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.
9000 കോടി രൂപ ബാങ്ക് വായ്പയെടുത്തിട്ട് ഇന്ത്യയിൽനിന്ന് മുങ്ങിയ വിജയ് മല്യയെയും മുൻ ഐപിഎൽ മേധാവി ലളിത് മോദിയെയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടോയെന്ന ചോദ്യത്തിന്, ഏതെങ്കിലും പ്രത്യേക കാര്യം ഉന്നയിച്ചില്ലെന്ന് മഹ്ർഷി പറഞ്ഞു.
ഇന്ത്യയിൽനിന്ന് പ്രതിവർഷം ആയിരം പേർ അനധികൃതമായി കുടിയേറുന്നുണ്ടെന്നു ബ്രിട്ടൻ അറിയിച്ചു.