മുംബൈ/ലക്നോ: ഉത്തർപ്രദേശിൽ സിആർപിഎഫ് ക്യാന്പ് ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. സലിം മുഖിം ഖാൻ ആണ് അറസ്റ്റിലായത്. യുപിയിലെ ഫത്തേപുർ ജില്ലയിലെ ഹാത്ത്ഗാവ് സ്വദേശിയാണു സലിം. യുഎഇയിൽനിന്നാണ് ഇയാൾ മുംബൈയിലെത്തിയത്. 2008ൽ യുപിയിലെ രാംപുരിലെ സിആർപിഎഫ് ക്യാന്പിനു നേർക്കുണ്ടായ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു.