ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ കനത്ത മഴയിലും മിന്നല്‍പ്രളയത്തിലും വ്യാപക നാശനഷ്ടം. ഷിംലയില്‍ സമ്മര്‍ ഹില്ലിലെ ശിവക്ഷേത്രം തകര്‍ന്ന് ഒന്‍പത് പേര് മരിച്ചു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ ശ്രമം തുടരുകയാണ്.
സോളനില്‍ മേഘവിസ്ഫോടനത്തേ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ഏഴ് പേര് മരിച്ചു. എട്ട്, പന്ത്രണ്ട്, പതിനാറ് വയസുള്ള കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ ഏറെയായി പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായതിനേ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു.
നിരവധി വീടുകളും പാലങ്ങളും കന്നുകാലി ഷെഡുകളും മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയി. ഷിംലയില്‍ സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് കണ്ടക്ടര്‍ക്ക് സാരമായി പരിക്കേറ്റു.
സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.