+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: പതിനായിരത്തിലധികം പോലീസുകാര്‍; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം

ന്യൂ​ഡ​ല്‍​ഹി: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യത​ല​സ്ഥാ​ന​ത്ത്10,000ൽ അ​ധി​കം പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും. പ്ര​ധാ​ന വേ​ദി​യാ​യ ചെ​ങ്കോ​ട്ട​യി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: പതിനായിരത്തിലധികം പോലീസുകാര്‍; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം
ന്യൂ​ഡ​ല്‍​ഹി: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യത​ല​സ്ഥാ​ന​ത്ത്10,000ൽ അ​ധി​കം പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും. പ്ര​ധാ​ന വേ​ദി​യാ​യ ചെ​ങ്കോ​ട്ട​യി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​ക്കാ​യി പോ​കു​ന്ന വ​ഴി​യി​ലു​മാ​യാ​ണ് പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കുക.

ആ​ന്‍റി-​സാ​ബോ​ട്ടേ​ജ് ചെ​ക്ക്, ആ​ക്‌​സ​സ് ക​ണ്‍​ട്രോ​ള്‍, ആ​ന്‍റി ടെ​റ​ര്‍ സ്‌​ക്വാ​ഡ് എ​ന്നി​വ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. പ്ര​ധാ​ന ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന ചെ​ങ്കോ​ട്ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യും വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ റി​ഹേ​ഴ്‌​സ​ലു​ക​ള്‍ ന​ട​ക്കും.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഡ​ല്‍​ഹി സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷാ ചു​മ​ത​ല ഡ​ല്‍​ഹി പോ​ലീ​സി​ന് ഏ​റ്റെ​ടു​ക്കാ​നാ​യ​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സു​മ​ന്‍ നാ​ല്‍​വ പ​റ​ഞ്ഞു.

ഇ​ന്ത്യ-പാ​ക് വി​ഭ​ജ​ന​ത്തി​ന്‍റെ മു​റി​വു​ക​ളു​ടെ ഓ​ര്‍​മ​ദി​നം തി​ങ്ക​ളാ​ഴ്ച ആ​ച​രി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ൽകി​യി​ട്ടു​ണ്ട്. ഡ​ല്‍​ഹി​ ഉ​ള്‍​പ്പ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും സെ​മി​നാ​റു​ക​ളും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു വൈ​കി​ട്ട് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഈ ​വ​ര്‍​ഷ​ത്തെ വി​വി​ധ പോലീ​സ് മെ​ഡ​ലു​ക​ളും, സേ​നാ മെ​ഡ​ലു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും.

ഇ​തി​നി​ടെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ന്‍ ദേ​ശീ​യ​പ​താ​ക സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ മു​ഖ​ചി​ത്ര​മാ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഹ്വാ​നം ചെ​യ്തു. ആ​ഹ്വാ​ന​ത്തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ക്കൗ​ണ്ടി​ലെ ചി​ത്ര​വും ദേ​ശീ​യ പ​താ​ക​യാ​ക്കി മാ​റ്റി.
More in Latest News :