+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​എ​മ്മി​ന് എ​ന്‍​എ​സ്എ​സി​നോ​ട് പി​ണ​ക്ക​മി​ല്ല: എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന് എ​ന്‍​എ​സ്എ​സി​നോ​ട് പി​ണ​ക്ക​മി​ല്ലെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. പു​തു​പ്പ​ള്ളി​യി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യാ​യ ജെ​യ്ക് സി.​ത
സി​പി​എ​മ്മി​ന് എ​ന്‍​എ​സ്എ​സി​നോ​ട് പി​ണ​ക്ക​മി​ല്ല: എം.​വി.​ഗോ​വി​ന്ദ​ന്‍
തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന് എ​ന്‍​എ​സ്എ​സി​നോ​ട് പി​ണ​ക്ക​മി​ല്ലെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. പു​തു​പ്പ​ള്ളി​യി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യാ​യ ജെ​യ്ക് സി.​തോ​മ​സ് എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി സു​കു​മാ​ര​ന്‍ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

സ്ഥാ​നാ​ര്‍​ഥി എ​ന്ന നി​ല​യി​ല്‍ ആ​രെ കാ​ണു​ന്ന​തി​ലും പ്ര​ശ്‌​ന​മൊ​ന്നും ഇ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ ഭാ​ഗ​മാ​യ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ട് എ​ല്ലാ​വ​രെ​യും കാ​ണാ​നു​ള്ള ജ​നാ​ധി​പ​ത്യ അ​വ​കാ​ശം ത​ങ്ങ​ള്‍​ക്കു​ണ്ട്.

എ​ല്ലാ സാ​മൂ​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ന്‍​മാ​രെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും കാ​ണും. എ​ന്‍​എ​സ്എ​സി​നോ​ടെ​ന്ന​ല്ല, ആ​രോ​ടും പാ​ര്‍​ട്ടി​ക്ക് പി​ണ​ക്ക​മി​ല്ല. ആ​രെ​യും ശ​ത്രു​പ​ക്ഷ​ത്ത് നി​ര്‍​ത്തി​ല്ലെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സി​പി​എം പു​രോ​ഗ​മ​ന സ്വ​ഭാ​വ​മു​ള്ള പാ​ര്‍​ട്ടി​യാ​ണെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​രോ​ഗ​മ​ന​ക്കാ​ര്‍ അ​ല്ലാ​ത്ത​വ​ര്‍​ക്കും വോ​ട്ടു​ണ്ട​ല്ലോ എ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :