+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖേ​ഴ്സ​ണിൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം; ന​വ​ജാ​ത​ശി​ശു അ​ട​ക്കം ഏ​ഴ് പേ​ർ മ​രി​ച്ചു

കീ​വ്: ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ ഖേ​ഴ്സൺ ന​ഗ​ര​ത്തി​ൽ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 23 ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ മ​രി​ച്ചു.ഷി​രോ​ക ബാ​ൽ​ക മേ​ഖ​ല​യി​ൽ ഞാ​യ​
ഖേ​ഴ്സ​ണിൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം; ന​വ​ജാ​ത​ശി​ശു അ​ട​ക്കം ഏ​ഴ് പേ​ർ മ​രി​ച്ചു
കീ​വ്: ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ ഖേ​ഴ്സൺ ന​ഗ​ര​ത്തി​ൽ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 23 ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ മ​രി​ച്ചു.

ഷി​രോ​ക ബാ​ൽ​ക മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ന്ന ഷെ​ല്ലിം​ഗി​ലാ​ണ് 23 ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യും കുട്ടിയുടെ മാ​താ​പി​താ​ക്ക​ളും 12 വ​യ​സു​ള്ള സ​ഹോ​ദ​ര​നും കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് ഷെ​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റാ​നി​സ്‌​ലാ​വ് മേ​ഖ​ല​യി​ലെ ഗ്രാ​മ​ത്തി​ൽ ഷെ​ൽ പ​തി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :