+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ണ്ടി ഉ​മ്മ​ന്‍റെ കാ​റി​ന്‍റെ വീ​ൽ​ന​ട്ട് ഊ​രി​മാ​റി; അ​ട്ടി​മ​റി​യെ​ന്ന് കോ​ൺ​ഗ്ര​സ്

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ വീ​ൽ​ന​ട്ട് ഊ​രി​മാ​റി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ട്ടി​മ​റി​ശ്
ചാ​ണ്ടി ഉ​മ്മ​ന്‍റെ കാ​റി​ന്‍റെ വീ​ൽ​ന​ട്ട് ഊ​രി​മാ​റി; അ​ട്ടി​മ​റി​യെ​ന്ന് കോ​ൺ​ഗ്ര​സ്
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ വീ​ൽ​ന​ട്ട് ഊ​രി​മാ​റി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ട്ടി​മ​റി​ശ്ര​മ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്‌​ക് സി. ​തോ​മ​സി​നൊ​പ്പ​മു​ള്ള പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ചാ​ണ്ടി മ​ട​ങ്ങാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

കാ​റി​ൽ നി​ന്നു​ള്ള അ​സ്വാ​ഭാ​വി​ക ശ​ബ്ദം ശ്ര​ദ്ധി​ച്ച തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ഡ്രൈ​വ​റാ​ണ് ചാ​ണ്ടി​യു​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രെ വി​വ​ര​മ​റി​യി​ച്ച​ത്. വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങി വീ​ൽ​ന​ട്ടു​ക​ൾ മു​റു​ക്കി​യാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്.

ചാ​ണ്ടി ഉ​മ്മ​ൻ സ്ഥി​രം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലാ​യി​രു​ന്നി​ല്ല സി​എം​എ​സ് കോ​ള​ജി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടായിരുന്നുവെന്നും സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്നാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :