ചേര്‍ത്തല: മദ്യപിക്കുന്നതിനു പണം നല്‍കാത്തതിന്റെ പേരില്‍ അതിഥി തൊഴിലാളികളെ വീട്ടില്‍കയറി അക്രമിച്ച സംഭവത്തില്‍ രണ്ടു പേർ പിടിയിൽ. മുറിവേലിച്ചിറവീട്ടില് ദിനേശന് (42), നിസാംകുഞ്ഞ് (48) എന്നിവരാണ് പിടിയിലായത്.
അക്രമത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റിരുന്നു. ഒറ്റപ്പുന്നക്കു സമീപം വാടകക്കു താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികള്‍ക്കു നേരെയായിരുന്നു ഇവരുടെ അക്രമം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു ഇവര്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി അക്രമിച്ചത്.