കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അടക്കമുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്കി.
മോന്സന് മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്ത പശ്ചാത്തലത്തിലാണ് ഇഡി നീക്കം. ഐജി ലക്ഷ്മണ, മുന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സുരേന്ദ്രന് എന്നിവര്‍ക്കും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഐജി ലക്ഷ്മണയോട് തിങ്കളാഴ്ച രാവിലെ 11ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരേന്ദ്രനോട് ബുധനാഴ്ചയും സുധാകരനോട് വെള്ളിയാഴ്ചയും ഹാജരാകാനാണ് നിര്‍ദേശം.
അതേസമയം പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ചികിത്സയിലായതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു.