മരുന്നു വാങ്ങാൻ പോലും കാശില്ലാതെ ഇനിയെങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ചിറ്റംവേലിലെ സി.എ. സ്കറിയ. അർബുദത്തോട് പൊരുതി ജീവിക്കുന്ന സ്കറിയ ഓരോ മാസവും കഴിക്കേണ്ട മരുന്ന് പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്.
കുറവിലങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു സ്കറിയ. ഏതൊരു സാധാരണക്കാരനെയും പോലെ കഷ്ടപ്പെട്ട് കുടുംബം പുലർത്തിയിരുന്ന ഗൃഹനാഥൻ. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വില്ലനായി അർബുദം എത്തിയത്.
പതിവുപോലെ ജോലിക്കെത്തിയ ഒരു ദിവസം സ്കറിയ പൊടുന്നനേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിലെത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ അർബുദം സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആദ്യഘട്ട ചികിത്സകൾ വിജയിച്ച് ജീവിതം ഒരുവിധം മുന്നോട്ടുപോകുന്നതിനിടെ വീണ്ടും രോഗമെത്തിയത് കുടുംബത്തെ തളർത്തിക്കളഞ്ഞു.
രണ്ടാമതൊരു ശസ്ത്രക്രിയ സാധ്യമല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി കഴിഞ്ഞു. 45 തവണ ഇതിനകം സ്കറിയ റേഡിയേഷൻ ചികിത്സയ്ക്ക് വിധേയനായി കഴിഞ്ഞു. നിലവിൽ ചികിത്സയുടെ ഭാഗമായി റേഡിയേഷൻ പതിവായി.
കുടുംബത്തിനൊപ്പം ഇനിയും ഏറെ നാൾ ജീവിക്കണമെന്ന ആഗ്രഹമാണ് സ്കറിയയ്ക്കുള്ളത്. എന്നാൽ ഭാരിച്ച ചികിത്സാ ചിലവും ചികിത്സകൾ മുടങ്ങുന്നതും ഈ ഗൃഹനാഥനെ ഭയപ്പെടുത്തുകയാണ്.
റേഡിയേഷന് പുറമേ മരുന്നുകൾക്കും കൂടിയായി മാസം തോറും ഭാരിച്ച പണം കുടുംബം ചികിത്സയ്ക്കായി കണ്ടെത്തേണ്ട സ്ഥിതിയാണ്. കുടുംബത്തിലെ ഏക വരുമാന ആശ്രയമായിരുന്ന സ്കറിയ രോഗശയ്യയിൽ ആയതോടെ കുടുംബം കടുത്ത ദാരിദ്രത്തിലായി.
നിലവിൽ നിത്യചിലവിന് പോലും പണമില്ലാത്ത കുടുംബം ഒരു കൈ സഹായത്തിനായി സുമനസുകൾക്ക് മുന്നിൽ കൈ നീട്ടുകയാണ്... കരുതലാകും എന്ന പ്രതീക്ഷയോടെ
സ്കറിയയ്ക്കായി സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം charity@deepika.com ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്