+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മ​ണി​പ്പു​രി​ലെ സ​ത്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം': ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രോ​ട് മോ​ദി

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ സഖ്യത്തിനെതിരേ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുതെന്നും രാജ്യമല്ലെന്നുമാണ് ബിജെപി പ്രവർത്തകരുടെ യോഗത്തിൽ പ്രധാനമന്ത്രിയുട
ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ സഖ്യത്തിനെതിരേ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുതെന്നും രാജ്യമല്ലെന്നുമാണ് ബിജെപി പ്രവർത്തകരുടെ യോഗത്തിൽ പ്രധാനമന്ത്രിയുടെ വിമർശനം.

പ്രതിപക്ഷത്തിന് മണിപ്പുരിനെ സംബന്ധിച്ച് ചർച്ചയല്ല വേണ്ടത്. ചർച്ച നടക്കുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്‍റെ നാടകമായിരുന്നു ഇത്. മണിപ്പുരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

മണിപ്പുർ വിഷയത്തിൽ നടന്ന അവിശ്വാസപ്രമേയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ വിമർശിച്ച് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

സൈന്യത്തിന്‍റെ സഹായത്തോടെ വെറും രണ്ടു ദിവസത്തിൽ അവസാനിപ്പിക്കേണ്ടിയിരുന്ന കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചില്ല. പകരം മണിപ്പുർ കത്തിയമരുന്പോൾ പാർലമെന്‍റിൽ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും രാഹുൽ പറഞ്ഞു.

അവിശ്വാസ പ്രമേയത്തിന് മറുപടിയുമായി ലോക്സഭയിൽ രണ്ടു മണിക്കൂറിലേറെ സംസാരിച്ച പ്രധാനമന്ത്രി, രണ്ടു മിനിറ്റ് മാത്രമാണ് മണിപ്പുരിനെക്കുറിച്ചു സംസാരിച്ചത്. വിഷയത്തോടു പ്രതികരിക്കാതെ എൻഡിഎ എംപിമാർക്കൊപ്പം ചേർന്ന് വിലകുറഞ്ഞ തരത്തിലാണ് മോദി പാർലമെന്‍റിൽ പെരുമാറിയതെന്നും രാഹുൽ വിമർശിച്ചു.
More in Latest News :