കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം.
മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. "വിളയില്‍ വത്സല' എന്നറിയപ്പെട്ടിരുന്ന ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് "വിളയില്‍ ഫസീല' എന്ന പേര് സ്വീകരിക്കുകയായിരുന്നു.
"മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തില്‍ പി.ടി അബ്ദുറഹ്മാന്റെ രചനയായ "അഹദവനായ പെരിയോനേ....' എന്ന ഗാനം എം.എസ് വിശ്വനാഥന്റെ സംഗീതത്തില്‍ ഫസീല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.