+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ല്‍; വ​ന്‍ വ​ര​വേ​ല്‍​പ്പ് ന​ല്‍​കാ​ന്‍ വ​യ​നാ​ട്

വ​യ​നാ​ട്: രാ​ഹു​ല്‍ ഗാ​ന്ധി ശ​നി​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശ​ക്കേ​സി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍
രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ല്‍; വ​ന്‍ വ​ര​വേ​ല്‍​പ്പ് ന​ല്‍​കാ​ന്‍ വ​യ​നാ​ട്
വ​യ​നാ​ട്: രാ​ഹു​ല്‍ ഗാ​ന്ധി ശ​നി​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശ​ക്കേ​സി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്നും അ​നു​കൂ​ല വി​ധി ല​ഭി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

എം​പി സ്ഥാ​നം പു​നഃ​സ്ഥാ​പി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് വ​ന്‍ സ്വീ​ക​ര​ണം ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വ​യ​നാ​ട്. എ​ഐ​സി​സി, കെ​പി​സി​സി നേ​താ​ക്ക​ളെ​ല്ലാം ശ​നി​യാ​ഴ്ച ക​ല്‍​പ്പ​റ്റ​യി​ലെ​ത്തും.

ഉ​ച്ച​യ്ക്ക് ശേ​ഷം ക​ല്‍​പ്പ​റ്റ ന​ഗ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തെ രാ​ഹു​ല്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. എം​പി​യു​ടെ കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച ഒ​മ്പ​ത് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ അ​ദ്ദേ​ഹം കൈ​മാ​റും. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കാ​ല്‍ ല​ക്ഷ​ത്തോ​ളം പ്ര​വ​ര്‍​ത്ത​ക​രെ​ത്തും എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഞാ​യ​റാ​ഴ്ച മാ​ന​ന്ത​വാ​ടി​യി​ലും കോ​ട​ഞ്ചേ​രി​യി​ലു​മാ​ണ് രാ​ഹു​ലിന്‍റെ പ​രി​പാ​ടി​ക​ള്‍. അ​തി​ന് ശേ​ഷം രാ​ഹു​ല്‍ മ​ട​ങ്ങും. അ​തേ​സ​മ​യം, അ​ദ്ദേ​ഹം പു​തു​പ്പ​ള്ളി​യി​ലേ​ക്ക് എ​ത്തു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല.
More in Latest News :