+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ന്‍ റൈ​റ്റ് കാ​ര്‍​ഡ് വി​ത​ര​ണം: തി​ങ്ക​ളാ​ഴ്ച പെ​രു​മ്പാ​വൂ​രി​ല്‍ മ​ന്ത്രി അ​നി​ല്‍ നി​ര്‍​വ​ഹി​ക്കും

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ റൈ​റ്റ് കാ​ര്‍​ഡ് വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച പെ​രു​മ്പാ​വൂ​രി​ല്‍ മ​ന്ത്രി ജി.​ആ​ർ. അ​നി​ല്‍ നി​ര്‍​വ​ഹി​ക്കും. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​രു​ടെ കൈ​വ​ശ​മു​ള്
റേ​ഷ​ന്‍ റൈ​റ്റ് കാ​ര്‍​ഡ് വി​ത​ര​ണം: തി​ങ്ക​ളാ​ഴ്ച പെ​രു​മ്പാ​വൂ​രി​ല്‍ മ​ന്ത്രി അ​നി​ല്‍ നി​ര്‍​വ​ഹി​ക്കും
തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ റൈ​റ്റ് കാ​ര്‍​ഡ് വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച പെ​രു​മ്പാ​വൂ​രി​ല്‍ മ​ന്ത്രി ജി.​ആ​ർ. അ​നി​ല്‍ നി​ര്‍​വ​ഹി​ക്കും. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​രു​ടെ കൈ​വ​ശ​മു​ള്ള ആ​ധാ​ര്‍ കാ​ര്‍​ഡ് മു​ഖാ​ന്തി​രം റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്നും എ​ന്‍​എ​ഫ്എ​സ്എ വി​ഭാ​ഗ​ത്തി​ലു​ള്ള ഭ​ക്ഷ്യ​ധാ​ന്യ വി​ഹി​തം ല​ഭി​ക്കു​ന്ന​തി​നാ​യി അ​റി​വ് ന​ല്‍​കു​ന്ന റേ​ഷ​ന്‍ റൈ​റ്റ് കാ​ര്‍​ഡ് പ​ദ്ധ​തി​ക്കാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും കേ​ര​ള​ത്തി​ലെ​ത്തി ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​രു​ടെ റേ​ഷ​ന്‍ വി​ഹി​തം ഇ​വി​ട​ത്തെ റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കും. ഒ​രു രാ​ജ്യം ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്ന പ​ദ്ധ​തി 2013 ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ​നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​യി​ട്ടു​ണ്ട്.

ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന (എ​ന്‍​എ​ഫ്എ​സ്എ)​വി​ഭാ​ഗം കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക്/​അം​ഗ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ ഏ​തു സം​സ്ഥാ​ന​ത്തു നി​ന്നും അ​വ​രു​ടെ റേ​ഷ​ന്‍ വി​ഹി​തം ല​ഭി​ക്കും.
More in Latest News :