+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ റെ​യ്ഡ്; പ​ല​സ്തീ​നി യുവാവ് കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വ്: വെ​സ്റ്റ് ബാ​ങ്കി​ലെ ടു​ൽ​കാ​രെം അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ റെ​യ്ഡി​നി​ടെ പ​ല​സ്തീ​നി യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഫ​ത്താ പാ​ർ​ട്ടി അം​ഗ​മാ​യ മ​ഹ്‌​മു​ദ് ജാ​റ​ദ്(23) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ടു​ൽ​കാ​രെം ക്യാ​മ്പി​ന് നേ​ർ​ക്ക് ഇ​സ്ര​യേ​ൽ സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ ജാ​റ​ദി​നെ ഉ​ട​ന​ടി താ​ബെ​ത്ത് താ​ബെ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

റെ​യ്ഡി​നെ​ത്തി​യ ഇ​സ്ര​യേ​ൽ സേ​ന​യ്ക്കെ​തി​രെ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും ക​ന​ത്ത വെ​ടി​വ​യ്പ്പു​ണ്ടാ​യെ​ന്നും പ​ല​സ്തീ​നി​യ​ൻ ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദി​ന്‍റെ സാ​മ​ന്ത​സം​ഘ​ട​ന​യാ​യ ടു​ൽ​കാ​രെം ബ്രി​ഗേ​ഡ് അ​റി​യി​ച്ചു.
More in Latest News :