+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷണ​ര്‍​മാ​രു​ടെ നി​യ​മ​നം; പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ബി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷണ​ര്‍​മാ​രു​ടെ നി​യ​മ​ന​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍​കു​ന്ന ബി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ പ്ര​തി
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷണ​ര്‍​മാ​രു​ടെ നി​യ​മ​നം; പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ബി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു
ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷണ​ര്‍​മാ​രു​ടെ നി​യ​മ​ന​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍​കു​ന്ന ബി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ര്‍​ജു​ന്‍ റാം ​മേ​ഘ്‌​വാ​ള്‍ ബി​ല്‍ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ബി​ല്ലി​ല്‍ ച​ര്‍​ച്ച ന​ട​ന്നി​ല്ല. സ്പീ​ക്ക​റു​ടെ ചേ​മ്പ​റി​ന് മു​ന്നി​ലെ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​ര്‍​ന്ന​തോ​ടെ സ​ഭ ഇ​ന്ന​ത്തേ​യ്ക്ക് പി​രി​ഞ്ഞു.

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ​യും ക​മ്മീ​ഷണ​ര്‍​മാ​രെ​യും ശി​പാ​ര്‍​ശ ചെ​യ്യാ​നു​ള്ള സ​മി​തി​യി​ല്‍​നി​ന്ന് ചീ​ഫ് ജ​സ്റ്റീ​സി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ ബി​ല്ലി​ലെ നി​ര്‍​ദേ​ശം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷണ​ര്‍​മാ​രു​ടെ പേ​ര് ശി​പാ​ര്‍​ശ ചെ​യ്യേ​ണ്ട​ത് പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, ചീ​ഫ് ജ​സ്റ്റീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ്വ​ത​ന്ത്ര​സ​മി​തി​യാ​ണെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നി​യ​മ​നി​ര്‍​മാ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി നി​യ​മ​ന ശി​പാ​ര്‍​ശ ന​ല്‍​ക​ണ​മെ​ന്നാ​ണ് പു​തി​യ ബി​ല്ലി​ലെ നി​ര്‍​ദേ​ശം. പ്ര​ധാ​ന​മ​ന്ത്രി, ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്, പ്ര​ധാ​ന​മ​ന്ത്രി ശി​പാ​ര്‍​ശ ചെ​യ്യു​ന്ന മ​ന്ത്രി എ​ന്നി​വ​രാ​കും സ​മി​തി​യി​ലെ അം​ഗ​ങ്ങ​ള്‍.
More in Latest News :