+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ദ്ദി​ഖി​ന് അന്ത്യാഞ്ജലി അ​ര്‍​പ്പി​ച്ച് പ്ര​മു​ഖ​ർ; ഫാ​സി​ലി​നെ ക​ണ്ട് വി​ങ്ങി​പ്പൊ​ട്ടി ലാ​ൽ

കൊ​ച്ചി: അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖി​ന് അ​ന്ത്യാഞ്ജ​ലി അ​ര്‍​പ്പി​ച്ച് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ. ക​ട​വ​ന്ത്ര ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ൽ മ​മ്മു
സി​ദ്ദി​ഖി​ന് അന്ത്യാഞ്ജലി അ​ര്‍​പ്പി​ച്ച് പ്ര​മു​ഖ​ർ; ഫാ​സി​ലി​നെ ക​ണ്ട് വി​ങ്ങി​പ്പൊ​ട്ടി ലാ​ൽ
കൊ​ച്ചി: അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖി​ന് അ​ന്ത്യാഞ്ജ​ലി അ​ര്‍​പ്പി​ച്ച് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ.

ക​ട​വ​ന്ത്ര ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ൽ മ​മ്മു​ട്ടി, ഫാ​സി​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ജ​നാ​ർ​ദ​ന​ൻ, സി​ബി മ​ല​യി​ൽ, ലാ​ൽ​ജോ​സ്, ബി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സീ​ന​ത്ത്, ന​ട​ൻ സി​ദി​ഖ്, ഇ​ന്ദ്ര​ൻ​സ്, ബെ​ന്യാ​മി​ൻ, ആ​ല​പ്പി അ​ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.

ഉ​റ്റ​സു​ഹൃ​ത്ത് ലാ​ൽ അ​വ​സാ​ന​നി​മി​ഷ​ങ്ങ​ളി​ലും സി​ദ്ദി​ഖി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ലെ ത​ങ്ങ​ളു​ടെ ഗു​രു​വാ​യ ഫാ​സി​ലി​നെ ക​ണ്ട​തും ലാ​ൽ വി​കാ​രാ​ധീ​ന​നാ​യി.

രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ​യാ​യി​രു​ന്നു കടവന്ത്രയിലെ പൊ​തു​ദ​ർ​ശ​നം. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ള്ളി​ക്ക​ര​യി​ലെ വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വൈ​കീ​ട്ട് ആ​റി​ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ ജു​മാ മ​സ്ജി​ദി​ലാ​ണ് ഖ​ബ​റ​ട​ക്കം.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു വേ​ണ്ടി​ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സി​ദ്ദി​ഖി​ന്‍റെ അ​ന്ത്യം. ദീ​ർ​ഘ​നാ​ളാ​യി ക​ര​ൾ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം ജൂ​ലൈ 10 മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
More in Latest News :