തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭാ സമ്മേളനം ബുധനാഴ്ച താൽക്കാലികമായി നിർത്തിവയ്ക്കും. സെപ്റ്റംബർ 11 മുതൽ നാല് ദിവസം വീണ്ടും സഭ ചേരും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപ് ചേർന്ന കാര്യോപദേശക സമിതിയോഗത്തിൽ 17, 18 തീയതികളിലെ സഭാ സമ്മേളനം വെട്ടിക്കു റയ്ക്കാൻ ധാരണയായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് 17, 18 തീയതികളിലെ നിയമസഭാ സമ്മേളനം ഒഴിവാക്കിയത്.
പകരം 23, 24 തീയതികളിൽ അപരാഹ്ന സമ്മേളനം ചേരാനായിരുന്നു ചൊവ്വാഴ്ച ചേർന്ന കാര്യോപദേശക സമിതിയുടെ തീരുമാനം.