ന്യൂയോർക്ക്: രാജ്യാന്തര ലഹരിമാഫിയാത്തലവനും കൊടുംക്രിമിനലുമായ ഡയ്റോ ആന്റോണിയോ ഉസുഗ എന്ന ഓടോനിയലിനെ യുഎസ് കോടതി 45 വർഷത്തെ തടവിന് ശിക്ഷിച്ചു. കൊളംബിയയിലെ ഏറ്റവും ശക്തരും കുപ്രസിദ്ധവുമായ ഗൾഫ് കാർട്ടൽ സംഘത്തിന്റെ തലവനായിരുന്നു ഉസുഗ.
ചൊവ്വാഴ്ച ശിക്ഷാവിധി വേളയിൽ, തന്റെ പ്രവൃത്തികളിൽ ഖേദിക്കുന്നതായി ഉസുഗ പറഞ്ഞു. അമേരിക്കയിലെയും കൊളംബിയയിലെയും സർക്കാരുകളോടും ഞാൻ ചെയ്ത കുറ്റകൃത്യങ്ങളുടെ ഇരകളോടും ക്ഷമ ചോദിക്കുന്നു- 51 കാരനായ ഉസുഗ കോടതിയിൽ പറഞ്ഞു.
പത്ത് വര്‍ഷം മുമ്പ് ഒരു പുതുവര്‍ഷ പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡില്‍ സഹോദരന് കൊല്ലപ്പെട്ടതോടെയാണ് ഒട്ടോണിയല്‍ ഗൾഫ് കാർട്ടൽ ഗ്യാംഗിന്റെ തലവനായത്. ഇയാൾ ഗൾഫ് കാർട്ടലിനെ വിപുലീകരിച്ചു. മയക്കുമരുന്നിനു പുറമേ അനധികൃത സ്വർണഖനനവും മനുഷ്യക്കടത്തുമെല്ലാം ഗൾഫ് കാർട്ടൽ ഏറ്റെടുത്തു നടത്തിത്തുടങ്ങി.
1800 അംഗങ്ങൾ ഈ മാഫിയയിൽ ഇതിനിടെയുണ്ടായി. ഇവരെല്ലാവരും തന്നെ ആയുധപരിശീലനം നേടിയവരാണ്. കൊളംബിയയിൽ നിന്നു യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ലഹരിമരുന്ന് കടത്തിന്റെ പ്രധാന റൂട്ടുകളെല്ലാം കൈയാളുന്നത് ഗൾഫ് കാർട്ടലായതാണ് ഉസുഗയെ യുഎസിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്.
2021 ഒക്ടോബറിലാണ് ഉസുഗയെ അറസ്റ്റ് ചെയ്തത്. മെക്സിക്കന്‍ പട്ടാളവും വ്യോമസേനയും പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഉസുഗ പിടിയിലായത്. കഴിഞ്ഞ വർഷം ഇയാളെ യുഎസിലേക്ക് നാടുകടത്തി. കുറ്റകൃത്യങ്ങൾക്ക് കഴിഞ്ഞ ജനുവരിയിൽ ഉസുഗ കോടതിയിൽ കുറ്റസമ്മതം നടത്തി.
കുറ്റസമ്മതത്തിന്റെ ഭാഗമായി ഉസുഗ 216 മില്യൺ ഡോളർ (170 മില്യൺ പൗണ്ട്) മയക്കുമരുന്ന് തുകയായി കൈമാറിയിരുന്നു.