+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"രാ​ഷ്ട്രീ​യ​മാ​ണ് കാ​ര്യം, സ​ഹ​താ​പ​മ​ല്ല'; പു​തു​പ്പ​ള്ളി പോ​രി​ന് ത​യാ​റെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ​പ്പ​റ്റി യാ​തൊ​രു വേ​വ​ലാ​തി​യും അ​ങ്ക​ലാ​പ്പു​മി​ല്ലെ​ന്ന് സി​പി​എം.ഏ​ത് സ​മ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്
തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ​പ്പ​റ്റി യാ​തൊ​രു വേ​വ​ലാ​തി​യും അ​ങ്ക​ലാ​പ്പു​മി​ല്ലെ​ന്ന് സി​പി​എം.

ഏ​ത് സ​മ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ലും പാ​ർ​ട്ടി ത​യാ​റാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യു​ള്ള സ​മ​യ​ക്കു​റ​വ് ത​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

സി​പി​എ​മ്മി​ന്‍റെ താ​ഴെ​ത്ത​ട്ടി​ലു​ള്ള സം​ഘ​ട​നാ​സം​വി​ധാ​നം ശ​ക്ത​മാ​ണ്. ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ക​സ​ന​രാ​ഷ്ട്രീ​യ​ത്തി​ന് തു​ര​ങ്കം വ​യ്ക്കു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി ജ​നം ന​ൽ​കും. ഒ​രു വി​ക​സ​ന​വും അ​നു​വ​ദി​ക്കാ​ത്ത ബി​ജെ​പി - കോ​ൺ​ഗ്ര​സ് ന​യ​ത്തെ ജ​നം വി​ചാ​ര​ണ ചെ​യ്യും.

രാ​ഷ്ട്രീ​യ​മാ​ണ് കാ​ര്യ​മെ​ന്നും മ​ണ്ഡ​ല​ത്തി​ലെ സ​ഹ​താ​പ​ത​രം​ഗ​മ​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു. സ്ഥാ​നാ​ർ​ഥി​യെ പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും ജെ​യ്ക് സി. ​തോ​മ​സ് ത​ന്നെ​യാ​ണോ സ്ഥാ​നാ​ർ​ഥി​യെ​ന്ന് ഉ​റ​പ്പ് പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :