+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാര്‍ കത്തി യുവാവ് മരിച്ച സംഭവം; ഇന്‍ഹേയിലറുകള്‍ പൊട്ടിത്തെറിച്ചതെന്ന് സംശയം

ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക് സംഘം ജില്ലാ പോലീസ് മേധാവിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആസ്
കാര്‍ കത്തി യുവാവ് മരിച്ച സംഭവം; ഇന്‍ഹേയിലറുകള്‍  പൊട്ടിത്തെറിച്ചതെന്ന് സംശയം
ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക് സംഘം ജില്ലാ പോലീസ് മേധാവിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ആസ്മയ്ക്ക് ചികിത്സ തേടിയിരുന്ന ആളാണ് മരിച്ച കൃഷ്ണ പ്രകാശ്. വാഹനത്തില്‍ ഇയാളുടെ ഇന്‍ഹേയിലറുകള്‍ സൂക്ഷിച്ചിരുന്നു. ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണോ അപകടമുണ്ടായതെന്നും പരിശോധിക്കും.

തിങ്കളാഴ്ച പുലര്‍ച്ചെ 12.45നാണ് അപകടമുണ്ടായത്. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
More in Latest News :