+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ല​ൻ​സ്കി​യെ വ​ധി​ക്കാ​ൻ റ​ഷ്യ​ക്ക് വേ​ണ്ടി ചാ​ര​പ്പ​ണി; യു​വ​തി അ​റ​സ്റ്റി​ൽ

കീ​വ്: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മ​ർ സെ​ലെ​ൻ​സ്‌​കി​യെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഒ​രു യു​വ​തി​യെ യു​ക്രെ​യ്ൻ സു​ര​ക്ഷാ വി​ഭാ​ഗം (എ​സ്ബി​യു) അ​റ​സ്റ്റ് ചെ​യ്തു. സെ
സെ​ല​ൻ​സ്കി​യെ വ​ധി​ക്കാ​ൻ റ​ഷ്യ​ക്ക് വേ​ണ്ടി ചാ​ര​പ്പ​ണി; യു​വ​തി അ​റ​സ്റ്റി​ൽ
കീ​വ്: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മ​ർ സെ​ലെ​ൻ​സ്‌​കി​യെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഒ​രു യു​വ​തി​യെ യു​ക്രെ​യ്ൻ സു​ര​ക്ഷാ വി​ഭാ​ഗം (എ​സ്ബി​യു) അ​റ​സ്റ്റ് ചെ​യ്തു. സെ​ല​ൻ​സ്കി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് റ​ഷ്യ​ക്ക് ര​ഹ​സ്യ​വി​വ​രം കൈ​മാ​റാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് എ​സ്ബി​യു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

തെ​ക്ക​ൻ മൈ​ക്കോ​ളൈ​വി​ലെ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സെ​ല​ൻ​സ്കി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. സെ​ലെ​ൻ​സ്‌​കി സ​ന്ദ​ർ​ശി​ച്ച ഒ​ച​കി​വ് എ​ന്ന ചെ​റി​യ പ​ട്ട​ണ​ത്തി​ലാ​ണ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന​ത്. സെ​ല​ൻ​സ്കി​യു​ടെ പ​ദ്ധ​തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ യു​വ​തി ശ്ര​മി​ച്ചി​രു​ന്ന​താ​യാ​ണ് യു​ക്രെ​യ്ൻ ആ​രോ​പി​ക്കു​ന്ന​ത്.



പ്ര​തി സൈ​നി​ക താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള ക​ട​യി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. യു​വ​തി യു​ക്രെ​യ്നി​യ​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും എ​സ്ബി​യു പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. കു​റ്റം തെ​ളി​ഞ്ഞാ​ൽ ‌യു​വ​തി​ക്ക് 12 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം. അ​തേ​സ​മ​യം, അ​റ​സ്റ്റി​നെ​ക്കു​റി​ച്ച് റ​ഷ്യ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

മൈ​ക്കോ​ളൈ​വ് മേ​ഖ​ല​യി​ൽ റ​ഷ്യ വ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യാ​ണ് യു​ക്രെ​യ്ൻ പ​റ​യു​ന്ന​ത്. റ​ഷ്യ​യെ പി​ന്തു​ണ​യ്ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ മോ​സ്കോ​യു​ടെ സൈ​ന്യ​ത്തെ സ​ഹാ​യി​ക്കാ​ൻ ചാ​ര​പ്പ​ണി ന​ട​ത്താ​റു​ണ്ടെ​ന്ന് യു​ക്രെ​യ്ൻ ആ​രോ​പി​ക്കു​ന്നു.
More in Latest News :