+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ളി​മാ​നൂ​രി​ൽ റ​ബ​ർപു​ര​യ്ക്ക് തീ​പി​ടി​ച്ചു; അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ റ​ബ​ർപു​ര​യ്ക്ക് തീ​പി​ടി​ച്ചു. കി​ളി​മാ​നൂ​ർ ഈ​ന്ത​ന്നൂ​ർ വൃ​ന്ദാ​വ​ന​ത്തി​ൽ ഡോ​ക്ട​ർ ആ​ർ.​എ​സ് പ്ര​ശാ​ന്ത​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള റ​ബർപു​ര​യ്ക്കാ​ണ് തീ ​പി​ടി
കി​ളി​മാ​നൂ​രി​ൽ റ​ബ​ർപു​ര​യ്ക്ക് തീ​പി​ടി​ച്ചു; അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം
തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ റ​ബ​ർപു​ര​യ്ക്ക് തീ​പി​ടി​ച്ചു. കി​ളി​മാ​നൂ​ർ ഈ​ന്ത​ന്നൂ​ർ വൃ​ന്ദാ​വ​ന​ത്തി​ൽ ഡോ​ക്ട​ർ ആ​ർ.​എ​സ് പ്ര​ശാ​ന്ത​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള റ​ബർപു​ര​യ്ക്കാ​ണ് തീ ​പി​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. റ​ബർ​പു​ര ക​ത്തി സ​മീ​പ​ത്തെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലേ​യ്ക്കും തീ​പ​ട​ർ​ന്നു.

തീ ​പി​ടു​ത്ത​ത്തി​ൽ റ​ബർ​പു​ര പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. തീ ​പി​ടി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ സ​മീ​പ​വാ​സി​ക​ൾ അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു. ക​ല്ലം​മ്പ​ല​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തീ ​നി​യ​ന്ത്ര​ണവി​ധേ​യ​മാ​ക്കി.

അ​ഞ്ഞൂ​റി​ൽ അ​ധി​കം ഷീ​റ്റു​ക​ൾ പു​ക​പ്പു​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ പൂ​ർ​ണ​മാ​യും ക​ത്തിന​ശി​ച്ചു. തീ ​പി​ടിത്ത​ത്തി​ൽ അ​ഞ്ച് ല​ക്ഷംരൂ​പ​യു​ടെ ന​ഷ്ടം ഉ​ള്ള​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
More in Latest News :