കണ്ണൂർ: കണ്ണൂരിൽ കൊലക്കേസ് പ്രതിയായ ബിജെപി പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. അനിൽ ആണ് രക്ഷപെട്ടത്.
സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് അനിൽ. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ജീപ്പിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തി. കണ്ണൂർ മുഴക്കുന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ബിജെപി - പോലീസ് ഒത്തുകളിയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.