+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ തീ ​അ​ണ​യ്ക്കാ​നാ​യി എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. കാ​ലി​ഫോ​ർ​ണി‌​യ
അ​മേ​രി​ക്ക​യി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു
കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ തീ ​അ​ണ​യ്ക്കാ​നാ​യി എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. കാ​ലി​ഫോ​ർ​ണി‌​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പൈ​ല​റ്റു​മാ​ണ് മ​രി​ച്ച​ത്.

കാ​ബ​സോ​ൺ മേ​ഖ​ല​യി​ലെ ബ്രോ​ഡ്‌​വേ സ്ട്രീ​റ്റി​ന് സ​മീ​പ​ത്തു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്തെ തു​റ​സാ​യ സ്ഥ​ല​ത്ത് പ​ട​ർ​ന്ന തീ ​കെ​ടു​ത്തു​ന്ന​തി​നി​ടെ, ഒ​രു ഹെ​ലി​കോ​പ്റ്റ​ർ മ​റ്റൊ​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഒ​രു ഹെ​ലി​കോ​പ്റ്റ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ത​ക​ർ​ന്നു​വീ​ണ് അ​തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. കൂ​ട്ടി​യി​ടി​ലു​ൾ​പ്പെ​ട്ട ര​ണ്ടാം ഹെ​ലി​കോ​പ്റ്റ​ർ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു.

ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് നാ​ല് ഏ​ക്ക​ർ സ്ഥ​ല​ത്ത് കൂ​ടി തീ ​പ​ട​ർ​ന്നു​പി​ടി​ച്ചെ​ങ്കി​ലും അ​ഗ്നി​ര​ക്ഷാ​സേ​ന ഇ​തും പൂ​ർ​ണ​മാ​യും കെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :