+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉമ്മൻ ചാണ്ടിയുടെ ഇരിപ്പിടം ഇനി കെ.പി.മോഹനന്

തിരുവനന്തപുരം: നിയമസഭയിൽ ഉമ്മന്‍ ചാണ്ടിയുടെ സീറ്റില്‍ ഇനി എല്‍ജെഡി എംഎല്‍എ കെ.പി.മോഹനന് ഇരിപ്പിടം. എല്‍ജെഡി കക്ഷി നേതാവ് എന്ന നിലയിലാണ് കെ.പി. മോഹനന് മുന്‍ നിരയിലെ സീറ്റ് നല്‍കിയത്. നേരത്തെ രണ്
ഉമ്മൻ ചാണ്ടിയുടെ ഇരിപ്പിടം ഇനി കെ.പി.മോഹനന്
തിരുവനന്തപുരം: നിയമസഭയിൽ ഉമ്മന്‍ ചാണ്ടിയുടെ സീറ്റില്‍ ഇനി എല്‍ജെഡി എംഎല്‍എ കെ.പി.മോഹനന് ഇരിപ്പിടം. എല്‍ജെഡി കക്ഷി നേതാവ് എന്ന നിലയിലാണ് കെ.പി. മോഹനന് മുന്‍ നിരയിലെ സീറ്റ് നല്‍കിയത്.

നേരത്തെ രണ്ടാം നിരയിലായിരുന്നു കെ.പി.മോഹനന്‍റെ ഇരിപ്പിടം. മോഹനന്‍ മുന്‍ നിരയിലേക്ക് വന്നതോടെ ആ സീറ്റ് ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോന് ലഭിച്ചു. കൂത്തുപറമ്പ് എംഎല്‍എയാണ് മോഹനൻ.

അതേസമയം, ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും മു​ന്‍ മ​ന്ത്രി​യും സ്പീ​ക്ക​റും ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന വ​ക്കം പു​രു​ഷോ​ത്ത​മ​നേ​യും നി​യ​മ​സ​ഭ അ​നു​സ്മ​രി​ച്ചു.

രാഷ്‌ട്രീയ ജീ​വി​ത​ത്തി​ലെ ഏ​ത് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തേ​യും നേ​രി​ടാ​നു​ള്ള മ​നക്ക​രു​ത്തും ത​ന്‍റേട​വും ഉ​ണ്ടാ​യി​രു​ന്ന നേ​താ​വാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ പ​റ​ഞ്ഞു. ഏ​ത് കാ​ര്യം ചെ​യ്യു​മ്പോ​ഴും അ​ത് സ്വ​ന്തം മ​നഃ​സാ​ക്ഷി​യെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ക്കൂ​ട്ട​ത്തെ ആ​ക​ര്‍​ഷി​ക്കു​ന്ന വാ​ക്ചാ​തു​ര്യ​മു​ള്ള വ​ലി​യ പ്രാ​സം​ഗി​ക​നാ​യി​രു​ന്നി​ല്ല ഉ​മ്മ​ന്‍ ചാ​ണ്ടി, എ​ന്നാ​ല്‍ ജ​ന​ങ്ങ​ളെ കൈ​യി​ലെ​ടു​ക്കാ​നു​ള്ള രാഷ്‌ട്രീയ സാ​മ​ര്‍​ഥ്യം ഉ​ണ്ടാ​യി​രു​ന്നു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വേ​ര്‍​പാ​ടോ​ടെ കേ​ര​ള രാഷ്‌ട്രീയ​ത്തി​ലെ ഒ​രു സു​പ്ര​ധാ​ന ഏ​ടാ​ണ് അ​വ​സാ​നി​ക്കു​ന്ന​തെ​ന്നും സ്പീ​ക്ക​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ടു​ത്ത​യി​ടെ വി​ട പ​റ​ഞ്ഞ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വ​ക്കം പു​രു​ഷോ​ത്ത​മ​നെ​യും സ്പീ​ക്ക​ര്‍ അ​നു​സ്മ​രി​ച്ചു. അ​ധി​കാ​ര​പ​ദ​വി​ക​ളി​ല്‍ ഭ​ര​ണ​പാ​ട​വ​വും കാ​ര്‍​ക്ക​ശ്യ​വും ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച നേ​താ​വി​രു​ന്നു വ​ക്കം.

ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തും ആ​ധു​നി​ക രീ​തി​യി​ല്‍ കേ​ര​ള ഹൗ​സ് പു​തു​ക്കി പ​ണി​ത​തും ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ റ​ഫ​റ​ല്‍ ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റി​യ​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ മി​ക​വി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നും സ്പീ​ക്ക​ര്‍ അ​നു​സ്മ​രി​ച്ചു.
More in Latest News :