ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആര്‍സിബി) മുഖ്യ പരിശീലകനായി സിംബാബ്വെ മുന്‍ താരം ആന്‍ഡി ഫ്ലവറിനെ നിയമിച്ചു.
ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസൻ സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് ഫ്ലവർ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ഈ മാസം അവസാനത്തോടെ ഹെസൻ സ്ഥാനമൊഴിയും.
എന്നാല്‍ ടീമിന്റെ ഡയറക്ടര്‍ എന്നതിന് പകരം മുഖ്യപരിശീലകന്‍ എന്ന സ്ഥാനമാണ് ഫ്ലവറിന് ലഭിക്കുക. ആര്‍സിബിയുടെ മുഖ്യപരിശീലകനായിരുന്ന സഞ്ജയ് ബംഗാറും മറ്റ് കോച്ചിംഗ് സ്റ്റാഫുകളും ഡയറക്ടർക്കൊപ്പം സ്ഥാനമൊഴിഞ്ഞു.
നേരത്തെ ഇംഗ്ലണ്ട് പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ഫ്ലവറിന് കോച്ചിംഗ് രംഗത്ത് മികച്ച റിക്കാർഡുണ്ട്. 2010 ട്വന്റി-20 ലോകകപ്പ് കിരീടവും ആഷസ് പരമ്പര നേട്ടവും ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം റാങ്കും ഇംഗ്ലണ്ട് സ്വന്തമാക്കിയത് ഫ്ലവറിന്റെ പരിശീലനത്തിലാണ്.
ഐപിഎല്ലിൽ കഴിഞ്ഞ രണ്ട് സീസണുകളിലും ലക്നോ സൂപ്പർ ജയ്ന്റ്സിന്റെ പരിശീലകനായിരുന്നു ഫ്ലവർ. സിംബാബ്വെയുടെ ഇതിഹാസ താരമായിരുന്ന ഫ്ലവറിനെ നേരത്തെ രാജസ്ഥാന് റോയല്‍സ് ഉള്‍പ്പടെയുള്ള ടീമുകള്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ഫ്ലവർ പരിശീലകനായെത്തുന്ന വിവരം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും പങ്കുവച്ചിട്ടുണ്ട്. ആർസിബിയുടെ മുൻ താരം എ.ബി.ഡിവില്ലിയേഴ്സ് വരുന്ന സീസൺ മുതൽ ടീമിന്റെ മെന്ററായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

We are beyond thrilled to welcome 𝗜𝗖𝗖 𝗛𝗮𝗹𝗹 𝗼𝗳 𝗙𝗮𝗺𝗲𝗿 and 𝗧𝟮𝟬 𝗪𝗼𝗿𝗹𝗱 𝗖𝘂𝗽 winning coach 𝐀𝐧𝐝𝐲 𝐅𝐥𝐨𝐰𝐞𝐫 as the 𝗛𝗲𝗮𝗱 𝗖𝗼𝗮𝗰𝗵 of RCB Men’s team. 🤩🙌
— Royal Challengers Bangalore (@RCBTweets) August 4, 2023
Andy’s experience of coaching IPL & T20 teams around the world, and leading his teams to titles… pic.twitter.com/WsMYGCkcYT