ന്യൂഡൽഹി: ആധാർ ഉള്ളവർ ജൂലൈ ഒന്നിനകം പാനു(പെർമനന്റ് അക്കൗണ്ട് നന്പർ)മായി ബന്ധിപ്പിക്കേണ്ടതു നിർബന്ധമാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇനി പാൻ ലഭിക്കാൻ അപേക്ഷിക്കുന്പോൾ ആധാർ നന്പറോ ആധാറിന് അപേക്ഷിച്ചതിന്റെ രേഖയോ നിർബന്ധമാണ്. ഇതിനായി ആദായനികുതി നിയമത്തിൽ മാറ്റങ്ങൾ വരുത്തി വിജ്ഞാപനം ചെയ്തു. പാൻ ലഭിച്ചവരെല്ലാം ജൂലൈ ഒന്നിനു മുന്പ് ആധാറുമായി ബന്ധിപ്പിക്കണം. എങ്കിലേ ആദായനികുതി റിട്ടേൺ സമർപ്പിക്കാനാകൂ.
ആധാർ-പാൻ ബന്ധനത്തിന് incometaxindiaefiling.gov.in ൽ കയറി അതിലുള്ള Link Aadhaar എന്നതു ക്ലിക് ചെയ്ത് അതിൽ വരുന്ന നിർദേശങ്ങൾ അനുസരിച്ചാൽ മതി. ലിങ്ക് ചെയ്യാൻ പറ്റാതെ വന്നാൽ അക്ഷയകേന്ദ്രങ്ങളെയോ ആദായനികുതി ഓഫീസുകളെയോ സമീപിക്കുക. നാളെവരെയാണു പാൻ ഉള്ളവർ ആധാറുമായി ബന്ധിപ്പിക്കാൻ അനുവദിച്ചിരിക്കുന്ന സമയം.