വത്തിക്കാൻസിറ്റി :ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കൺസിസ്റ്ററിയിൽ അഞ്ചുപേരെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തി. അനീതിയുടെയും യുദ്ധത്തിന്റെയും ഇരകളെയും അഭയാർഥികളെയും മറക്കരുതെന്നു കർദിനാൾമാരെ മാർപാപ്പ ഉദ്ബോധിപ്പിച്ചു.
കാർഡിനൽ ജീൻ സെർബോ(മാലി), കാർഡിനൽ ഹുവാൻ ഹൊസെ ഓമല്ലേ(സ്പെയിൻ), കാർഡിനൽ ആൻഡേഴ്സ് ആർബോറിലിയുസ്(സ്വീഡൻ), കാർഡിനൽ ലൂയി മരിയ ലിങ് മാങ് കനെക്കൂൺ(ലാവോസ്), കാർഡിനൽ ഗ്രിഗോറിയോ റോസാ ഷാവേസ്(എൽ സാൽവദോർ) എന്നിവരാണ് ഇന്നലെ മാർപാപ്പയിൽനിന്നു കർദിനാളിന്റെ ചുവന്ന തൊപ്പി സ്വീകരിച്ചത്.