ബര്‍ലിന്‍: ആഴ്സണല്‍ താരം അലക്സിസ് സാഞ്ചസ് കൂടുമാറ്റത്തിനൊരുങ്ങുന്നു. ജര്‍മനിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഫുട്ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലേക്കാണ് സാഞ്ചസ് ചേക്കേറുന്നത്.
ഇരുപത്തിയെട്ടുകാരനായ സാഞ്ചസിന്റെ ആഴ്സണലുമായുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കുകയാണ്. അതിനുശേഷമായിരിക്കും ബയേണിലേക്കുള്ള മാറ്റം എന്ന് നേരത്തെതന്നെ സൂചനകളുണ്ടായിരുന്നു. 15 കോടി യൂറോയാണ് സാഞ്ചസിന്റെ വില. എന്നാല്‍ തുകയുടെ കാര്യത്തില്‍ ബയേണ്‍ ക്ലബ് ഇതുവരെ മനസു തുറന്നിട്ടില്ല. 2014 ല്‍ 11.5 കോടി യുഎസ് ഡോളറില്‍ നിന്നാണ് സാഞ്ചസിന്റെ ഈ കുതിപ്പ്.
കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ആദ്യ മത്സരത്തില്‍ നേടിയ ഗോളോടെ ചിലിക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റിക്കാര്‍ഡ് സാഞ്ചസ് സ്വന്തം പേരില്‍ കുറിച്ചിരുന്നു.
ചിലിയന്‍ മിഡ്ഫീല്‍ഡറും ബയേണിന്റെ താരവുമായ അര്‍തുറോ വിദാലാണ് സാഞ്ചസിനെ ബയേണിലെത്തിക്കാൻ ശ്രമിക്കുന്നത്.
അലക്സിസ് സാഞ്ചസ് ബയേണിലേക്ക്
12:01 AM Jun 29, 2017 | Deepika.com