ബെയ്ജിംഗ്: ഭീകരവിരുദ്ധ യുദ്ധത്തിന്റെ മുന്‍പന്തിയിൽ പാക്കിസ്ഥാനുണ്ടെന്നും ലോകരാജ്യങ്ങൾ പാക്കിസ്ഥാനു പിന്തുണ നൽകണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് റിപ്പോർട്ടർമാരോടു പറഞ്ഞു. അതിർത്തികടന്നുള്ള ഭീകര പ്രവർത്തനത്തിനെതിരേ ഇന്ത്യയും യുഎസും പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയതിന്റെ പിറ്റേന്നാണു പാക്കിസ്ഥാനു പിന്തുണയുമായി ചൈന രംഗത്തെത്തിയത്.