ആംസ്റ്റർഡാം: ഇന്ത്യ അവസരങ്ങളുടെ നാടാണെന്നും ഇന്ത്യയിൽ നിക്ഷേപം നടത്തണമെന്നു ഡച്ച് കന്പനികളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാന്പത്തിക വികസനകാര്യത്തിൽ നെതർലൻഡ്സ് ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാണെന്നു നെതർലൻഡ്സിലെ പ്രമുഖ കന്പനികളുടെ സിഇഒമാരുമായി നടത്തിയ സംവാദത്തിനിടെ മോദി പറഞ്ഞു. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയാക്കിയാണു മോദി നെതർലൻഡ്സിലെത്തിയത്.
നേരത്തേ ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടേയുമായി മോദി കൂടിക്കാഴ്ച നടത്തി. സാമൂഹ്യസുരക്ഷ, ജല സഹകരണം, സാംസ്കാരിക് സഹകരണം എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും മൂന്നു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യയും നെതർലൻഡ്സും തമ്മിലുള്ള ഉഭയകഷി ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും അത് വളരെ ദൃഢമാണെന്നും നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടേ പറഞ്ഞു. മോദി നടപ്പാക്കിയ ക്ലീൻ ഇന്ത്യ, മേക് ഇൻ ഇന്ത്യ പദ്ധതികളെയും അദ്ദേഹം പുകഴ്ത്തി.