ലണ്ടൻ: പണം നൽകുന്ന യന്ത്രത്തിന് അന്‍പതാം പിറന്നാൾ. ലോകമെങ്ങും ബാങ്കിംഗ് മേഖലയിൽ വൻ വിപ്ളവം സൃഷ്ടിച്ച ഓട്ടോമാറ്റിക് ടെല്ലർ മെഷീൻ എന്ന എടിഎം പ്രവർത്തനം ആരംഭിച്ചിട്ട് അന്പതുവർഷം പൂർത്തിയായി.
വടക്കൻ ലണ്ടനിലെ എൻഫീൽഡ് ബാർക്ലേസ് ബാങ്ക് ശാഖയിലാണ് 1967 ജൂൺ 27ന് ആദ്യത്തെ എടിഎം സ്ഥാപിച്ചത്. ബ്രിട്ടീഷ് കോമഡി പരന്പര ഓൺ ദി ബസസിലെ താരം റിഗ് വാർനിയാണ് എടിഎമ്മിൽ നിന്ന് ആദ്യമായി കാഷ് പിൻവലിച്ചത്. ജോൺ ഷെപ്പേർഡ് ബാരനാണ് എടിഎമ്മിന്റെ ഉപജ്ഞാതാവ്.
ആറ് എടിഎമ്മുകൾ സ്ഥാപിക്കാനാണ് ബാർക്ലേസ് ബാങ്ക് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. എൻഫീൽഡ് ശാഖയിലെ ആദ്യ എടിഎം സ്വർണത്തിൽ പുനർനിർമിച്ചാണ് അന്‍പതാം വാർഷികം ആഘോഷിക്കുന്നത്. ഇന്നു ലോകമെങ്ങുമായി 30ലക്ഷം എടിഎമ്മുകളുണ്ടെന്നാണു കണക്ക്. യുകെയിൽ മാത്രം 70,000 എടിഎമ്മുകളിലൂടെ 2016ൽ വിതരണം ചെയ്തത് 17500കോടി പൗണ്ടാണ്. നോർവേയിലെ സ്വാൽബാർഡിലാണ് ലോകത്തിന്റെ വടക്കേയറ്റത്തുള്ള എടിഎം. ദക്ഷിണധ്രുവത്തിലെ മക്മുർഡോയിലും എടിഎമ്മുണ്ട്.