കീവ്: യുക്രെയ്ൻ മിലിറ്ററി ഇന്റലിജൻസിൽ കേണലായ മാക്സിം ഷപ്പോവൽ സെൻട്രൽ കീവ് നഗരത്തിൽ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പ്രതിരോധമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ഇതു ഭീകരാക്രമണമെന്ന നിലയിൽ അന്വേഷണം തുടങ്ങിയതായി സർക്കാർ അറിയിച്ചു.