ന്യൂഡൽഹി: ഫാ. മാർട്ടിൻ സേവ്യറിന്റെ മരണത്തിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതി ദുഃഖം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും സിബിസിഐ അറിയിച്ചു. ഫാ. മാർട്ടിൻ സേവ്യറിന്റെ മരണത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നു വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെ ന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മോണ്‍. ജോസഫ് ചിന്നയ്യൻ അറിയിച്ചു.